HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം: കൂടുതല്‍ അറസ്റ്റ് ഉടന്‍
backup
July 11 2018 | 21:07 PM
കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലായി കൂടുതല്‍പേര്‍ അറസ്റ്റിലായേക്കും. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിനു കഴിഞ്ഞദിവസം മൂന്നുപേരെ പിണറായി പൊലിസ് അറസ്റ്റുചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്തത് വിദേശത്ത് നിന്നാണെന്നാണു പൊലിസിനു ലഭിച്ച വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
കഴിഞ്ഞമാസം 30നു പിണറായിയില്‍ പൊലിസ് സ്റ്റേഷന് ഉദ്ഘാടന ചടങ്ങിനിടെ എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയാണ് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."