സന്ദീപ് നായരുടെ ബാഗ് തുറന്നുപരിശോധിച്ചു, നിര്‍ണായക വിവരങ്ങള്‍ പ്രതീക്ഷിച്ച് അന്വേഷണ സംഘം
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപ് നായരുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത ബാഗ് എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചു.
ഇന്നലെ വൈകിട്ട് നാലിനാണ് ബാഗ് തുറന്നു പരിശോധന തുടങ്ങിയത്. മൂന്നു മണിക്കൂറോളം പരിശോധന നീണ്ടു. എന്നാല്‍ ബാഗില്‍നിന്ന് ലഭിച്ച തെളിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സന്ദീപ് നായരെ ബംഗളൂരുവില്‍നിന്ന് പിടികൂടിയപ്പോള്‍ കസ്റ്റഡിയിലെടുത്തതാണ് ഈ ബാഗും. ബാഗ് പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ചാല്‍ മതിയെന്ന അന്വേഷണ സംഘത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സീല്‍ ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബാഗ് തുറന്നുള്ള പരിശോധനാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. രണ്ടു കാമറകള്‍ വച്ചാണ് നടപടികള്‍ ചിത്രീകരിച്ചത്.എന്‍.ഐ.എ കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവരാണു കോടതിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."