HOME
DETAILS
MAL
'ജനാധിപത്യ വിശ്വാസികള്‍ക്ക് കനത്ത നഷ്ടം'
backup
April 10 2019 | 00:04 AM
തൊടുപുഴ: കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയ യു.ഡി.എഫ് നേതാവും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുടെ വേര്‍പാട് കാര്‍ഷിക മേഖലക്കും ജനാധിപത്യ വിശ്വാസികള്‍ക്കും കനത്ത നഷ്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം അനുസ്മരിച്ചു.
എല്ലാക്കാലത്തും കേരളത്തിന്റെ പുരോഗമനപരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍മധീരനായ കെ.എം മാണി ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ജനനേതാവാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജനാധിപത്യ കേരളത്തിന്റെ കരുത്തനായ നേതാവായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, എ.എം ഹാരിദ്, എം.എം ബഷീര്‍ എന്നിവര്‍ അനുസ്മരിച്ചു. കെ.എം മാണിയുടെ നിര്യാണത്തില്‍ എം.എസ്.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."