ജില്ലയില്‍ മഞ്ഞപിത്തം വീണ്ടും; ഭക്ഷ്യ സുരക്ഷാ സംഘം പരിശോധനകള്‍ ആരംഭിച്ചു
കോതമംഗലം: ജില്ലയില്‍ പലയിടങ്ങളിലും വീണ്ടും മഞ്ഞപിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നെല്ലിക്കുഴി, കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകസ്‌ക്വാഡ് പരിശോധന നടത്തി.
നെല്ലിക്കുഴിയില്‍ 2 ഹോട്ടലുകള്‍ അടപ്പിക്കുകയും 8 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.കൂടാതെ ഹോട്ടലുകളില്‍ പാചകത്തിനെടുക്കുന്ന വെള്ളംപരിശോധനക്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കെ.വി.ഷിബു നിയോഗിച്ച പരിശോധനാ സ്‌ക്വാഡില്‍ കോതമംഗലം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.പി.രമേശ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ.ജെ.ജോസഫ്, എന്‍.പി.മുരളി, അക്ഷയ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാകുമെന്നും കോതമംഗലം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.പി.രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."