HOME
DETAILS
MAL
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്ക്
backup
April 10 2019 | 00:04 AM
അടിമാലി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരുക്ക്. ഇടമലകുടി ഇടലിപ്പാറ കുടിയിലെ ശ്രീകുമാര്‍(36)നാണ് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു
മണിയോടെയാണു സംഭവം. ശ്രീകുമാര്‍ കുടിയിലെ പച്ചക്കറി തോട്ടത്തില്‍ കാവല്‍ നില്ക്കാന് പോകുമ്പോള്‍ കാട്ടുപോത്തിന്റെ മുന്നില്‍ പെടുകയായിരുന്നു. കാലിനും തലക്കും സാരമായി പരുക്കേറ്റ ശ്രീകുമാര്‍ വനത്തില്‍ അബോധവസ്ഥയില്‍ കിടക്കുകയായിരുന്നു. നേരം പുലര്‍ന്ന് സാധാരണ എത്താറുളള സമയം കഴിഞ്ഞും ശ്രീകുമാര്‍ വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. ആദിവാസികള്‍ തന്നെ ശ്രീകുമാറിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."