ഇടുക്കി എത്തി 10,000 കോടി യൂനിറ്റില്‍
തൊടുപുഴ: പതിനായിരം കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദനം എന്ന ചരിത്ര നിമിഷത്തില്‍ ഇടുക്കി വൈദ്യുതി പദ്ധതി എത്തിയത് ഇന്നലെ പുലര്‍ച്ചെ 3.10 ന്. 1976 ഫെബ്രുവരി 16 ന് പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയില്‍ നിന്നും 44 വര്‍ഷം കൊണ്ടാണീ നേട്ടം കൈവരിച്ചത്. ഒരു നിലയത്തില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിച്ച രാജ്യത്തെ ആദ്യ ജലവൈദ്യുത നിലയം എന്ന അപൂര്‍വ നേട്ടമാണ് മൂലമറ്റം വൈദ്യുത നിലയം സ്വന്തമാക്കിയത്. അപൂര്‍വ്വ നേട്ടം കൈവരിച്ച ഇടുക്കി ജലവൈദ്യുതി പദ്ധതിയെ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കഴിഞ്ഞ 11 ന് ആദരിച്ചിരുന്നു. 99975.238 ദശലക്ഷം യൂനിറ്റില്‍ ഉത്പ്പാദനം എത്തിയപ്പോഴാണ് മുന്‍ നിശ്ചയിച്ച പ്രകാരം ചടങ്ങ് നടന്നത്.
ഇടുക്കി പദ്ധതിയുടെ ശേഷി 1560 മെഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസിന് നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഈ മാസം അവസാനം കരാര്‍ ഒപ്പുവെക്കും.
ജൂലൈയിലും
നീരൊഴുക്ക് ശുഷ്‌ക്കം
തൊടുപുഴ: ജൂലൈ പകുതിയെത്തിയിട്ടും അണക്കെട്ടുകളില്‍ നീരൊഴുക്ക് ശുഷ്‌ക്കം. ജൂലൈ ഒന്നു മുതല്‍ ഇന്നലെ വരെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് 299.361 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ്. 635.871 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കാലയളവില്‍ ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിന്റെ 47 ശതമാനം മാത്രമായിരുന്നു നീരൊഴുക്ക്. 1408 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ജൂലൈ ഒന്നു മുതല്‍ 31 വരെ അണക്കെട്ടുകളില്‍ സംഭരിക്കാന്‍ കഴിയുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കുകൂട്ടിയിരിക്കുന്നത്.
കാലവര്‍ഷം തുടങ്ങി 44 ദിനങ്ങള്‍ പിന്നിടുമ്പോഴും മഴ ശക്തി പ്രാപിക്കാത്തതാണ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയാന്‍ കാരണം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ വൈദ്യുതി ബോര്‍ഡിന്റെ 16 പ്രധാന അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഒരു തുള്ളി മഴ പെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."