വില്പനയ്ക്കുവച്ച മത്സ്യത്തില്‍ പുഴു; ആരോഗ്യ വിഭാഗം പരിശോധന നടത്തി
വടകര: മത്സ്യ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വച്ച മത്സ്യത്തില്‍ പുഴു കണ്ടെത്തിയ സംഭവത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ നമ്പര്‍ ഏഴിലെ മത്സ്യ വില്പനക്കാരനായ ഒ.എം അഹമ്മദാണ് പുഴുവരിച്ച മത്സ്യങ്ങള്‍ വില്പനയ്ക്കു വച്ചത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. ഐസ് ബോക്സില്‍ സൂക്ഷിച്ച സ്രാവ്, തിരണ്ടിയുള്പ്പെടെയുള്ള മുപ്പതു കിലോ മത്സ്യമാണ് പുഴുവരിച്ച നിലയില്‍ പിടികൂടിയത്.
പ്രത്യേക അറയിലാണിവ സൂക്ഷിച്ചിരുന്നത്. പിഴ ഈടാക്കി ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നു ജീവനക്കാര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീഷ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."