HOME
DETAILS

സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് കെ മുരളീധരന്‍

  
backup
April 25 2017 | 20:04 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-2


നെടുമ്പാശ്ശേരി: കേരളത്തില്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുകര ജംഗ്ഷനില്‍ സംഘടിപ്പിച്ച ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള 'മാബി' സഖ്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും നരേന്ദ്ര മോഡിയും പിണറായി വിജയനും തമ്മിലുള്ള ധാരണയുടെ ഫലമായാണ് ലോക് നാഥ് ബഹ്‌റ ഡി.ജി.പിയായതെന്നും അദേഹം പറഞ്ഞു. പകരം പിണറായി വിജയന് എതിരെയുള്ള ലാവലില്‍ അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ ഇപ്പോള്‍ സി.പി.എമ്മിന് തുറന്നെതിര്‍ക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്ന് അദ്ധേഹം പറഞ്ഞു.
ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി സി.പി.എം മാറിയതായി അദ്ധേഹം പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണുനീരിന്റെ ശാപമാണ് ഇപ്പോള്‍ പിണറായി അനുഭവിക്കുന്നത്. സ്ത്രീകളെ പരസ്യമായി അപമാനിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി മണി നടത്തിയത്. ഊളമ്പാറ തന്റെ നിയോജക മണ്ഡലത്തിലാണെന്നും അവിടുത്തെ മാനസികാരോഗ്യ ചികില്‍സാ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക നില ഇതിലും എത്രയോ ഉയര്‍ന്നതാണെന്നും അദ്ധേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എം.എ.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ലത്തീഫ് ഇടപ്പള്ളി, കെ.വി പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, നേതാക്കളായ പോള്‍ പി ജോസഫ്, എം.എ.സുധീര്‍, അബൂബക്കര്‍ മാസ്റ്റര്‍, പി.പി.സബാസ്റ്റ്യന്‍, സി.എം.മജീദ്, കെ.എ.അബ്ദുള്‍ അസീസ്, കെ.എം.മധു,സി.ടി. ജോസ്, സി.യു.ജബ്ബാര്‍, സീന സന്തോഷ്, പി.വി.തോമസ്,ബിന്ദു സബാസ്റ്റ്യന്‍, രജ്ഞിനി അംബുജാക്ഷന്‍, ഷിജി പ്രിന്‍സ്, മെയ് വി ജോയ്, ഷിബി പുതുശ്ശേരി, വി.എം സത്താര്‍, എം.പി റഷീദ്, പി.എം ജോണ്‍സന്‍, കെ.ടി കൃഷ്ണന്‍, ടി.കെ അജികുമാര്‍, വി.എ കരീം തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago