രാജസ്ഥാനില്‍ അനുനയ നീക്കം സജീവം
സച്ചിനു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതില്‍ തുറന്ന് കിടക്കുമെന്ന് രാഹുല്‍ഗാന്ധി
വാര്‍ത്താസമ്മേളനം റദ്ദാക്കി സച്ചിന്‍ പൈലറ്റ്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അനുനയ ചര്‍ച്ചകള്‍ സജീവം. പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിതന്നെ നേരിട്ട് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് അംഗമാണെന്നും അദ്ദേഹത്തിനു മുന്നില്‍ പാര്‍ട്ടിയുടെ വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവനേതാക്കള്‍ക്കായി പാര്‍ട്ടിയുടെ വാതില്‍ എന്നും തുറന്നുകിടക്കുമെന്ന് രാഹുല്‍ പറഞ്ഞു. എസ്.യു.ഐ യോഗത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഗാന്ധി കുടുംബത്തെ കേന്ദ്രീകരിച്ച് പ്രശ്‌ന പരിഹാരത്തിന് സച്ചിന്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. സച്ചിനെ കോണ്‍ഗ്രസ് പുനരധിവസിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു.
വിമത എം.എല്‍.എമാര്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ബി.ജെ.പിയില്‍ ചേരില്ലെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലേക്ക് പോകില്ലെന്ന താങ്കളുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടു. അങ്ങനെയാണെങ്കില്‍ ഹരിയാനയിലെ ഖട്ടാര്‍ സര്‍ക്കാരിന്റെ ഹോട്ടലുകളില്‍ നിന്ന് തിരിച്ചുവരൂ. ബി.ജെ.പി നേതാക്കളോട് സംസാരിക്കുന്നത് നിര്‍ത്തൂ എന്നും സുര്‍ജേവാല പറഞ്ഞു.സച്ചിനും മുഖ്യമന്ത്രി അശോക് ഗലോട്ടിനും ഇടയില്‍ ചര്‍ച്ച നടത്താന്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ നിയോഗിച്ചു. അതേസമയം രാവിലെ പത്തിനു സച്ചിന്‍ വിളിച്ച വാര്‍ത്താസമ്മേളനം ഉച്ചയ്ക്കു ഒരു മണിയിലേക്കു മാറ്റുകയും പിന്നീടു റദ്ദാക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനം മാറ്റിയതിന് പ്രത്യേക കരാണങ്ങളൊന്നും സച്ചിന്‍ ക്യാംപ് വ്യക്തമാക്കിയിട്ടുമില്ല. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിപദത്തില്‍നിന്നും കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍നിന്നും ഒഴിവാക്കിയിരുന്നു.
സച്ചിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കര്‍ക്കശമായ നിലപാടാണു സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രി ആക്കണമെന്നുള്ള ഉപാധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
സച്ചിനും 18 എം.എല്‍.എമാരും പുറത്തുപയോത് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി സഭയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 101 എം.എല്‍.എമാരുടെ പിന്തുണയോടെ താന്‍ അധികാരത്തില്‍ തുടരുമെന്നാണ് ഗെലോട്ട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."