സാമൂഹിക വിമര്‍ശനം: ഐ.എ.എസ് ഓഫിസര്‍ക്കെതിരേ കേന്ദ്രം
ശ്രീനഗര്‍: രാജ്യത്തെ പീഡനങ്ങളേയും മാനഭംഗങ്ങളേയും ഉദ്ദേശിച്ച് റേപ്പിസ്താന്‍ എന്ന് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേന്ദ്രം.
ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസലിനെതിരെയാണ് സര്‍വിസ് ചട്ടം ലഘിച്ചതിന് നടപടിയെടുക്കാന്‍ ജമ്മു കശ്മിര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ ട്വീറ്റ് പുറത്തുവന്നത്.
പുരുഷമേധാവിത്വം+ ജനസംഖ്യ + നിരക്ഷരത +മദ്യപാനം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതികവിദ്യ + അരാജകത്വം= റേപ്പിസ്താന്‍ എന്നായിരുന്നു ഷായുടെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പൊതുഭരണ വിഭാഗം ഫൈസലിന് നോട്ടീസ് നല്‍കി. ഫൈസലിന്റെ ട്വീറ്റ് സിവില്‍ സര്‍വിസ് ചട്ടങ്ങളുടെ ലംഘനമാണെന്നുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
കശ്മിരിലെ വൈദ്യുതി വികസന മന്ത്രാലയം എം.ഡിയായിരുന്ന ഷാ ഫൈസല്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുകയാണ്. സാമൂഹിക വിമര്‍ശനത്തിന്റെ പേരില്‍ തനിക്ക് ജോലി നഷ്ടപ്പെട്ടാല്‍ അത് നിസാരമായേ കാണാനാകൂവെന്നാണ് ഫൈസലിന്റെ പ്രതികരണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചുറ്റുപാടുകള്‍ക്കു നേരെ കണ്ണടക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ലോകം വിശാലമാണെന്നും അവിടെ സാധ്യതകള്‍ ഒരു പാടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."