HOME
DETAILS
MAL
മുറിഞ്ഞ പാളം തുണികൊണ്ട് കെട്ടി
backup
July 11 2018 | 21:07 PM
മുംബൈ: കനത്ത മഴമൂലം വിള്ളല്‍ വീണ റെയില്‍ പാളം തുണികൊണ്ടു കെട്ടി റെയില്‍വേ. മുംബൈയിലാണ് റെയില്‍വേയുടെ പരീക്ഷണം.
മുംബൈയിലെ ഗോവന്ദിക്കും മാന്‍ഖുര്‍ദ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ പാളത്തില്‍ വിള്ളല്‍ കണ്ടത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന് തുണി ഉപയോഗിച്ച് വേറിട്ട പാളങ്ങള്‍ കൂട്ടിക്കെട്ടി. ഉടന്‍ തന്നെ അതിനുമുകളിലൂടെ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ഉടന്‍ എത്തി റെയില്‍വേയുടെ വിശദീകരണം പാളം ബന്ധിപ്പിക്കാനല്ല തുണി ഉപയോഗിച്ചത്. പകരം വിള്ളല്‍ ഉണ്ടായ സ്ഥലം അറിയാന്‍ വേണ്ടിയാണെന്നായിരുന്നു. സമീര്‍ ജാവേരി എന്ന വിവരാവകാശ പ്രവര്ത്തകന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍ സുരക്ഷാ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."