HOME
DETAILS
MAL
വടക്കാഞ്ചേരി നഗരസഭയിലേത് മര്‍ദക ഭരണം: പി.എ മാധവന്
backup
April 25 2017 | 20:04 PM
വടക്കാഞ്ചേരി: നഗരസഭയില്‍ ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്നത് ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടുള്ള മര്‍ദക ഭരണമാണെന്ന് പി.എ മാധവന് ആരോപിച്ചു.
വികസന മുരടിപ്പിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ പ്രതികാര നടപടികളിലൂടെ നേരിടുകയാണ് ഭരണവര്‍ഗം.
നഗരസഭയിലെ കുടുംബശ്രീ ചെയര്‍പേഴ്സന്റേത് അങ്ങേയറ്റം ധിക്കാരപരമായ നടപടിയാണ്. ഇതിനെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും.
ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും മാധവന് കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യനെ സന്ദര്‍ശിച്ചതിന് ശേഷം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു പി.എ മാധവന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."