സച്ചിനെ തിരിച്ചെത്തിക്കാന്‍ പണി പതിനെട്ടും നോക്കി കോണ്‍ഗ്രസ്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാനും പെരുമാറ്റം മയപ്പെടുത്താനും ഗലോട്ടിനോട് നേതൃത്വം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സച്ചിന് പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. എങ്ങിനെയെങ്കിലും പൈലറ്റിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. സച്ചിനോടുള്ള പെരുമാറ്റത്തില്‍ മയം വരുത്താന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനോട് കോണ്‍ഗ്രസ് നേതാക്കള്‍. സച്ചിനെ പൊതുവേദികളും മറ്റും പരസ്യമായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് ഗലോട്ടിന് നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്. അവസാനത്തെ ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് സച്ചിന് പൈലറ്റിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷന്‍ എന്നീ പദങ്ങളില്‍ നിന്ന് സച്ചിന് പൈലറ്റിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം അതിവേഗത്തിലാണ് കോണ്‍ഗ്രസ് കൈകൊണ്ടത്. എന്നാല്‍ ബി.ജെ.പിയിലേക്ക് ഇല്ല എന്ന ഉറച്ച നിലപാട് സച്ചിന് സ്വീകരിച്ചതോടെ നീക്കങ്ങള്‍ മാറി. പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബി.ജെപി നീക്കമില്ലെങ്കില്‍ ജയ്പൂരിലെ വീട്ടിലേക്ക് തിരിച്ചു വരൂ എന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ വിജയത്തില്‍ നിര്‍ണായക പങ്കാളിയായ സച്ചിനെയും എം.എല്‍.എമാരെയും പുറത്താക്കുന്നതില്‍ ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും യോജിപ്പില്ല. ഇക്കാര്യം രാഹുല്‍ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനുള്ള കഴിവ്, മാധ്യമങ്ങളോട് പ്രതികരിക്കല്‍, സൗന്ദര്യം ഇവയല്ല ഒരു നേതാവിനു വേണ്ടത് എന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പ്രതികരണത്തിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
സച്ചിന് അടക്കം 18 എംഎല്‍എമാരോട് 2 ദിവസത്തിനകം മറുപടി നല്കാന് ആവശ്യപ്പെട് സ്പീക്കര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടിസിന് ഇന്ന് മറുപടി നല്‍കിയേക്കും.
ഇതിനിടെ സച്ചിന് ക്യാമ്പ് തങ്ങുന്ന ഹരിയാന മനേസറിലെ ഹോട്ടല്‍ പെട്ടെന്ന് കൊവിഡ് ക്വാറന്റൈന് കേന്ദ്രമാക്കി. നടപടിക്ക് പിന്നിലെ കാരണമോ ഹോട്ടലില്‍ എത്ര പേര് ഉണ്ട് എന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."