നിപാ; ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഹയര്‍ സെക്കഡറി സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിപാ വൈറസ് ബാധക്കെതിരേ പ്രവര്‍ത്തിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി, ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ആദരിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ആര്.ബി കവിത ഉപഹാര സമര്‍പ്പണം നടത്തി. ഡോ. ഷാമിന് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് വി.കെ സുമതി, കെ.കെ ലീല, പി.ടി.എ പ്രസിഡന്റ് കെ.എം ഇസ്മയില്‍, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്, വി. അനില്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ഇ.എം ശശീന്ദ്രകുമാര്‍, കെ.എം രാജന്, പി.എം കുമാരന്, വി.ടി രതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."