കുടുംബ സഹായനിധി സ്വരൂപിക്കാന്‍ തീരുമാനിച്ചു
തൃപ്രയാര്‍: പീഡനത്തിനിരയായ ബധിരയും മൂകയുമായ യുവതിയുടെ കുടുംബത്തെ സഹായിക്കാന്‍ കുടുംബ സഹായനിധി സ്വരൂപിക്കാന്‍ തീരുമാനിച്ചു. നാട്ടിക കടപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷനായി.
ഇന്ദിര ജനാര്‍ദ്ദനന്‍, ബിന്ദു പ്രദീപ്, എം.കെ ഉദയകുമാര്‍, ടി.വി ഷൈന്‍, സി.ജി അജിത്ത്കുമാര്‍, ടി.സി ഉണ്ണികൃഷ്ണന്‍, പ്രവിത അനൂപ്, പി.എം സിദ്ദിഖ്, പി.വി ജനാര്‍ദ്ദനന്‍, എ.കെ ചന്ദ്രശേഖരന്‍, കെ.പി ശിവദാസ്, പുഷ്പ കുട്ടന്‍, ഷീബ ശിവരാമന്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു (ചെയര്‍പേഴ്‌സണ്‍), അനില്‍ പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍), ഇന്ദിര ജനാര്‍ദ്ദനന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന സഹായനിധി സമിതി രൂപീകരിച്ചു.
കോര്‍പ്പറേഷന്‍ ബാങ്ക് തൃപ്രയാര്‍ ശാഖയിലാണ് അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്. 308000101001216 എന്ന അക്കൗണ്ട് നമ്പറിലാണ് സഹായം എത്തിക്കേണ്ടത്.
ഐ.എഫ്.എസ്.സി കോഡ്: സി.ഒ.ആര്‍.പി 0003080. ഫോണ്‍: 9496046100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."