മാനവസൗഹൃദ സംഗമവും മജ്‌ലിസുന്നൂര്‍ മൂന്നാം വാര്‍ഷികവും
കടലായി: സമൂഹത്തില്‍ പ്രാന്തവല്‍കൃതരായ അശരണര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമാകാന്‍, കാരുണ്യവഴിയില്‍ കര്‍മോത്സുകരാകുന്നവര്‍ക്കാണ് ഇലാഹിന്റെ കാരുണ്യം ലഭിക്കൂവെന്ന് സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍. ജാതി,മത,ദേശ,ഭാഷ,വര്‍ണ്ണ,വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിലെ സകലര്‍ക്കും സാന്ത്വനം പകര്‍ന്ന പ്രവാചക മാതൃക അനുധാവനം ചെയ്ത് കാരുണ്യ വഴിയില്‍ ഒത്തുചേരുന്നവര്‍ക്കാണ് നാഥന്റെ കരുണയുടെ തിരുനോട്ടം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് കടലായി, കാരുമാത്ര യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാനവസൗഹൃദ സംഗമവും മജ്‌ലിസുന്നൂര്‍ മൂന്നാം വാര്‍ഷികവും കാരുമാത്ര ശംസുല്‍ ഉലമ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എ മുഹമ്മദ് ഫൈസി, നജീബ് അസ്ഹരി, നിയാസ് അഹ്മദ്, റംഷാദ്, നെടിയതളി ശിവക്ഷേത്രം തന്ത്രി ബാബു ശാന്തി, ഇരിങ്ങാലക്കുട രൂപത ബിഷപ് ഫാദര്‍ വില്‍സന്‍ എലവത്തിങ്കല്‍, കടലായി മഹല്ല് ഖത്തീബ് സഅദ് ഹസന്‍ സഖാഫി എന്നിവര്‍ മാനവസൗഹൃദ സംഗമത്തില്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ മനപാഠമാക്കിയ മുഹമ്മദ് സ്വാലിഹിനും ശ്രം വീര്‍ അവാര്‍ഡ് നേടിയ സുഹൈല്‍ മാരേക്കാടിനും ഉപഹാരം നല്‍കി. മജ് ലിസുന്നൂര്‍ ആത്മീയ സദസ് വെള്ളാങ്കല്ലൂര്‍ മഹല്ല് ഖത്തീബ് കെ.പി സൈനുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് ഫൈസി അധ്യക്ഷനായി. സയ്യിദ് നജമുദ്ധീന്‍ തങ്ങള്‍ മംഗലാപുരം ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഷെഹീര്‍ ദേശമംഗലം സഹചാരി റിലീഫ് സെല്‍ പ്രവര്‍ത്തനം വിശദീകരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സി.കെ സുഹൈല്‍ സ്വാഗതം പറഞ്ഞു. അബ്ദു സമദ് തങ്ങള്‍, അബ്ദു സമദ് ദാരിമി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, നാസര്‍ ഫൈസി, നജീബ് അന്‍സാരി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."