രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം: അമേത്തിയിലേക്ക് അഞ്ചുപേര്‍ക്ക് ക്ഷണം
മുക്കം: എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ മണ്ഡലമായ അമേത്തിയിലെ പത്രിക സമര്‍പ്പണ ചടങ്ങിലേക്ക് വയനാട്ടില്‍ നിന്ന് അഞ്ചുപേര്‍ക്ക് ക്ഷണം.
സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ന് നടക്കുന്ന പത്രികാ സമര്‍പ്പണ ചടങ്ങില്‍ ക്ഷണിതാക്കള്‍ പങ്കെടുക്കുക. മലപ്പുറം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, വയനാട് പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.എന്‍ ജംനാസ്, ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് മെംബര്‍ അനൂപ് മൈത്ര, പ്രഭാകരന് മാനന്തവാടി, സുനില്‍ വണ്ടൂര്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് ക്ഷണം.
അമേത്തിയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിന് മറുപടി പറയുക എന്നത് കൂടിയാണ് ഇവരുടെ ലക്ഷ്യം. ചടങ്ങില്‍ സംബന്ധിക്കുന്നതിനായി അഞ്ചംഗ സംഘം അമേത്തിയിലേക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."