ഒമാനില്‍, മുപ്പത്തിരണ്ട് അടി ഉയരത്തില്‍ നിന്നും താഴെ വീണ് നട്ടെല്ല് തകര്‍ന്ന യുപി യുവാവ് ഇന്ന് നാടണയും
മസ്‌കറ്റ് :മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് രണ്ട് വര്‍ഷം മുമ്പെ ഒമാനില്‍ എത്തിയ യുവാവ്,യൂറോപോസ്റ്റ് ടെക് എന്ന
അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്ത് കൊണ്ടിരിക്കെ അബദ്ധത്തില്‍ മുപ്പത്തിരണ്ട് അടി ഉയരത്തില്‍ നിന്നും താഴേക്ക് വീണ് നട്ടെല്ല് തകര്‍ന്ന് നാല് മാസത്തോളമായി ഒമാനിലെ കൗള ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഉത്തര്‍പ്രദേശിലെ കുശിനഗറിലെ മുഹമ്മദ് മുര്‍തജ അന്‍സാരി (33) എന്ന യുവാവ് ആണ് തുടര്‍ ചികിത്സക്കായി നാട്ടില്‍ പോകുവാന്‍ എംബസിയുടെയും എയര്‍ ഇന്ത്യയുടേയും കാരുണ്യത്തിനായി നാലര മാസത്തോളം കാത്തിരുന്നത്.കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യൂസുഫ് സലീം സാഹിബ് , അല്‍ഫാബ് അലൂമിനിയം മാനേജിംഗ് ഡയറക്ടര്‍ സുധീഷ്, ബോബിന്‍ അലക്‌സ് എന്നിവരുടെ ശ്രമഫലമായി ഇന്ന് വ്യാഴാഴ്ച്ച 10.20 ന്റെ എയര്‍ ഇന്ത്യ അഘ.1978 ഫ്‌ളൈറ്റില്‍ തന്റെ സ്വന്തം നാടായ ലക്‌നോവിലേക്ക് യാത്ര ചെയ്യുവാന്‍ സാഹചര്യം ഒരുങ്ങിയിരിക്കുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 3.45 ഓടെ അദ്ദേഹത്തിന് നാടാണയാന്‍ കഴിയും.
ഫെബ്രുവരി 27 നാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. ആദ്യം ഒമാനിലെ റോയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത രോഗിയെ കൗള ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു. അവിടെ വെച്ച് ഫെബ്രുവരി 28 തന്നെ സര്‍ജറി നടത്തി. ഒരു മാസത്തോളം ഐസിയുവില്‍ വെന്റിലേറ്ററില്‍ കിടന്നു, തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. പര സഹായത്തോടെ നടക്കാന്‍ പോലും കഴിയാത്ത യുവാവിന് വീല്‍ ചെയറിന്റെ സഹായത്തോടെ ചലിക്കാന്‍ കഴിയുന്നു എന്നതാണ് ഏക ആശ്വാസം.
രോഗിയുടെ നട്ടെല്ല് തകര്‍ന്ന് ക്വാഡ്രിപ്ലെജിയ എന്ന രോഗത്തിന് അടിമപ്പെട്ടു എന്നും ന്യൂ റോളജിക്കല്‍ റിക്കവറി പ്രകടമാകാത്ത സ്ഥിതിക്ക് ഭാഗികമായി ഡിസേബിള്‍ഡ് ആണെന്നും ആ നില തന്നെ തുടരാന്‍ ആണ് സാദ്ധ്യത എന്നും ഓര്‍ത്തോപീഡിക്കിലെ സീനിയര്‍ ഡോക്ടര്‍ രഞ്ജിത്ത് കുമാര്‍ ജയചന്ദ്രന്‍ പറഞ്ഞു.
നാലര മാസം മുമ്പെ മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞ യുവാവിന്, ഒമാനില്‍ തുടര്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ രോഗിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ ക്രമീകരണം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു .തന്റെ സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് സ്ഥിരമായി ഫ്‌ലൈറ്റ് ഇല്ലാത്തതിനാല്‍ കേരളത്തില്‍ പോയി അവിടെ വെച്ച് ആയൂര്‍വേദ ചികിത്സ നേടിയ ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആയിരുന്നു യുവാവ് ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ക്വാററ്റീന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാത്തതിനാല്‍ ആ യാത്ര മുടങ്ങി.
കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും കാരണം കൂടുതല്‍ ദുരിതത്തിലായ യുവാവിന് വീല്‍ ചെയറില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുമെന്നത് ആശ്വാസം പകരുന്നു. വിവാഹിതനാണ്, ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ സഹായിയായി റോജദ്ദാന്‍ അലി എന്ന യുവാവും യാത്ര ചെയ്യുന്നുണ്ട്.
അപകടം നടന്നതിന് ശേഷം ആവശ്യമായ ചികിത്സ, നിയസഹായം, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്തത്, അദ്ദേഹം ജോലി ചെയ്ത കമ്പനി ഡയറക്ടര്‍ ശിഹാബ് അബൂബക്കര്‍ ആണ്.അദ്ദേഹത്തെ കേരളത്തിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തുടര്‍ ചികിത്സയുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ കമ്പനി തയ്യാറായിരുന്നുവെന്ന് സഹപ്രവര്‍ത്തകന്‍ സുഹൈല്‍ കൊടുവള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."