മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി: പുസ്തകങ്ങളുടെയും സി.ഡിയുടെയും പ്രകാശനം ഇന്ന്
മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആറ് ഗ്രന്ഥങ്ങളുടെയും 'ഇശല്‍ തനിമ' സി.ഡിയുടെയും പ്രകാശനം അക്കാദമിയിലെ കൊരമ്പയില്‍ അഹമ്മദ് ഹാജി സ്മാരക ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30ന് മുന്‍ മന്ത്രിയും വൈദ്യര്‍ സ്മാരക കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമായ ടി.കെ ഹംസ നിര്‍വഹിക്കും. പുസ്തകങ്ങള്‍ രചിച്ച ഗ്രന്ഥകര്‍ത്താക്കളെ ടി.കെ ഹംസ പൊന്നാട അണിയിച്ച് ആദരിക്കും. അക്കാദമി ചെയര്‍മാന്‍ സി.പി. സൈതലവി അധ്യക്ഷനാകും. വൈസ് ചെയര്‍മാന്‍ എ.കെ അബ്ദുറഹ്മാന്‍ ആമുഖ ഭാഷണം നടത്തും. ടി.കെ അബ്ദുല്ലകുഞ്ഞി രചിച്ച 'ടി. ഉബൈദ് രചനകള്‍, പഠനങ്ങള്‍, ഓര്‍മകള്‍, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ സ്ഥാപക ചെയര്‍മാനായ കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ജീവിതം അനാവരണം ചെയ്യുന്ന കൊരമ്പയില്‍ സ്മാരക ഗ്രന്ഥം, ബാലകൃഷ്ണന്‍ വള്ളിക്കുന്ന രചിച്ച മലപ്പുറം പടപ്പാട്ട് പാഠവും പഠനവും, മാപ്പിളകവി സമദ് മണ്ണാര്‍മലയുടെ 'തെരഞ്ഞെടുത്ത മാപ്പിളപ്പാട്ടുകള്‍, പരേതനായ കെ.എം അഹമ്മദ് എഡിറ്റ് ചെയ്ത മോയിന്‍കുട്ടി വൈദ്യര്‍ പഠനങ്ങള്‍, ഇശല്‍ പൈതൃകം ത്രൈമാസികയുടെ വാര്‍ഷിക പതിപ്പ്, ഇശല്‍ തനിമ എന്ന സി.ഡി എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. പുസ്തകങ്ങളുടെ പ്രകാശനം വിവിധ സാംസ്‌കാരിക നായകരും മറ്റും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."