ഇടിമൂഴിക്കല്‍-വെങ്ങളം ആറുവരിപ്പാത; വികസനപുരോഗതി വിലയിരുത്തി
കോഴിക്കോട്: കോഴിക്കോടിന്റെ വികസന പാതയില്‍ നാഴികക്കല്ലായി മാറാന്‍ പോവുന്ന ഇടിമൂഴിക്കല്‍വെങ്ങളം റോഡ് ആറുവരിയാക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി എം.കെ രാഘവന്‍ എം.പിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ആറ് വരിപ്പാതയുടെ നിര്‍മാണ ചുമതലയേറ്റത്. നിര്‍മാണം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോരിറ്റി, ബി.എസ്.എന്‍.എല്‍, പി.ഡബ്ല്യു.ഡി, വനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് റോഡ് നിര്‍മാണത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തി.
സമയബന്ധിതമായി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കാന്‍ എം.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ മാസം 28ന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി വീണ്ടും യോഗം ചേരും.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയരക്ടര്‍ എന്‍.എം സാഡെ, കെ.എം.സി പ്രതിനിധി പ്രകാശ് ശങ്കര്‍, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ സുനില്‍ കുമാര്‍, കോഴിക്കോട് അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരി, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. മുജീബ് റഹ്മാന്‍, അസി. കമ്മീഷണര്‍ പി.കെ രാജു വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."