HOME
DETAILS

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; അനിശ്ചിതമായി നീട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണം'

  
backup
April 10 2019 | 02:04 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%aa-16

'കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്നും, ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ജില്ലയിലെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
വനം, റവന്യൂ വകുപ്പുകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജോര്‍ജ്ജിനെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൊളിച്ചുമാറ്റിയത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുത്തതെന്ന് കണ്ടെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ തീരുമാനമനുസരിച്ച് സബ്കലക്ടര്‍ സാംബശിവറാവു നല്‍കിയ റിപ്പോര്‍ട്ടും ഇപ്പോഴത്തെ സര്‍ക്കാരിന്റെ മുമ്പാകെയുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പൂഴ്ത്തിയെന്നാണ് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതിയിലെ കേസില്‍ കോടതി മുമ്പാകെ ഹാജരാക്കാന്‍ വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഫയലുകള്‍ കൈമാറാതെ ബോധപൂര്‍വം തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ച് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പിന്നീട് നിക്ഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കഴിഞ്ഞ രണ്ടര വര്‍ഷമായി നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി അംഗമായിരുന്നിട്ട് കൂടി ഈ വിഷയം കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജ്ജിന്റെ കുടുംബത്തിന് പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ പാക്കേജ് വേണ്ട സ്വന്തം ഭൂമി തന്നെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇടതുപക്ഷം ജോര്‍ജ്ജിന്റെ കുടുംബത്തെ കലക്ടറേറ്റ് പടിക്കലെ സമരപ്പന്തലില്‍ തന്നെയിരുത്തിയത്. എന്നാല്‍ അധികാരം കിട്ടി വര്‍ഷം മൂന്നായിട്ടും ഒരു കര്‍ഷക കുടുംബത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന് കര്‍ഷകരുടെ കാര്യം പറഞ്ഞ് വയനാട്ടിലെ കര്‍ഷകരോട് വോട്ട് ചോദിക്കാനുള്ള ധാര്‍മ്മിക അവകാശമില്ല. അതുകൊണ്ട് തന്നെ ജോര്‍ജ്ജിന്റെ ഭൂമി പ്രശ്‌നത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ രണ്ട് തവണ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. വനംവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും പല തവണകളായി സമരപ്പന്തലില്‍ വന്നിരുന്നു. അതുകൊണ്ട് ജോര്‍ജ്ജിന്റെ ഭൂമി പ്രശ്‌നത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ടെന്ന് 1334 ദിവസമായി സമരം നടത്തിവരുന്ന ജെയിംസും ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago