HOME
DETAILS

കൃഷിയില്‍ തോല്‍വിയറിയാത്ത ജോണിന് പഴവര്‍ഗ കൃഷിയിലും വിജയം

  
backup
July 16 2016 | 23:07 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4


കാളികാവ്: കാര്‍ഷിക രംഗത്ത് വിജയഗാഥ തീര്‍ക്കുകയാണ് കാളികാവ് അരിമണലിലെ കുടിയേറ്റ കര്‍ഷകനായ ടി.ജെ ജോണ്‍ എന്ന തറപ്പില്‍ ജോണി. ആനയുടെ അക്രമത്തില്‍ കൃഷി നശിച്ചതോ, മഴയില്‍ കൃഷി നശിച്ചതോ തുടങ്ങിയ സാധാരണ കര്‍ഷകരുടെ ആവലാതികളൊന്നും തറപ്പില്‍ ജോണിനില്ല. കാര്‍ഷിക രംഗത്ത് വിജയം മാത്രം കൊയ്തിട്ടുള്ള ജോണി ഇപ്പോള്‍ പഴവര്‍ഗ കൃഷിയിലും വിജയക്കൊയ്ത്ത് നടത്തുകയാണ്. നാട്ടില്‍ അപൂര്‍വമായി കണ്ടുവരാറുള്ള മലേഷ്യയിലെ മുഖ്യ പഴ വര്‍ഗമായ റംബുട്ടാന്‍ കൃഷിയാണ് ഇദ്ദേഹം ഇപ്പോള്‍ വിജയിപ്പിച്ചെടുത്തിട്ടുള്ളത്. വിഷമില്ലാത്ത പഴമാണ് റംബുട്ടാനെന്ന സവിശേഷതയുമുണ്ട്. മറ്റു പഴങ്ങളുടെ വളര്‍ച്ചക്കായി വിവിധ രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെങ്കിലും റംബുട്ടാന് വളവും ചേര്‍ക്കാറില്ലെന്ന് ജോണി പറഞ്ഞു. വിജയിക്കുന്ന പഴവര്‍ഗങ്ങള്‍ക്ക് വിപണി തേടിയും ഈ കര്‍ഷകന്‍ അലയാറില്ല. ആവശ്യക്കാര്‍ ജോണിയെ തേടിയെത്തുന്ന പ്രത്യേകത കൂടിയുണ്ട്. വിപണിയില്‍ പഴം നല്‍കുന്നത് നിര്‍ത്തിയതിന് കീടനാശിനി പ്രയോഗം നേരില്‍ കണ്ടത് കൊണ്ടുള്ള മന:പ്രയാസം കൊണ്ടാണ്. പഴവര്‍ഗ കൃഷിയില്‍ കിളികള്‍ മാത്രമാണ് പ്രയാസമുണ്ടാക്കുന്നത്. റംബുട്ടാന്‍ ചെടികളെ വല പുതപ്പിച്ചാണ് കിളികളില്‍ നിന്ന് രക്ഷ ഒരുക്കുന്നത്. ഒരു ചെടിക്ക് വല പുതപ്പിക്കാന്‍ കൂലി മാത്രം 200 രൂപയാണ്. അതെല്ലാം കൃഷിയില്‍ നിന്ന് തന്നെ ലഭിക്കുമെന്ന് മലയോര കര്‍ഷകന്‍ പറഞ്ഞു. റംബുട്ടാന് പുറമെ മലേഷ്യന്‍ പഴവര്‍ഗം തന്നെയായ ഫുലാസയും, മാങ്കോയ്സ്റ്റിന്‍ പഴം, പേരയ്ക്ക, പപ്പായ, വിവിധയിനം മാങ്ങ, ആത്തച്ചക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. എല്ലാം വിജയകരം. വിഷ രഹിത പഴത്തിനായി ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ തേടിയെത്തുന്നത് വിപണി സാധ്യതയും ഒരുക്കി കൊടുക്കുന്നുണ്ട്.
1979ല്‍ പാലായില്‍ നിന്നെത്തിയ തറപ്പേയില്‍ ജോണിന്റെ കാര്‍ഷിക രംഗത്തെ വിജയം നേരിട്ട് കണ്ട മകന്‍ ജോപ്പു തന്റെ എയര്‍ നോട്ടിക്ക് എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് അച്ഛനൊപ്പം കൃഷിയിലേക്കിറങ്ങിയിട്ടുണ്ട്. കൃഷി നഷ്ടമാണെന്ന് പറയുന്നവര്‍ക്ക് ഒരു തിരുത്തായി വിജയകകരമായ മുന്നേറ്റം നടത്തി കര്‍ഷകര്‍ക്ക് മാതൃകയായി മുന്നില്‍ നില്‍ക്കുകയാണ് ഈ മലയോര കുടിയേറ്റ കര്‍ഷന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago