ബിഡെന്‍, കര്‍ദാഷിയാന്‍, ഒബാമ, ബില്‍ ഗേറ്റ്‌സ്, ആപ്പിള്‍...; ബിറ്റ്‌കോയിന്‍ തട്ടിപ്പിനു വേണ്ടി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
സാന്‍ഫ്രാന്‍സിസ്‌കോ: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ തട്ടിപ്പിനു വേണ്ടി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, 2020 പ്രസിഡന്റ് സ്ഥാനാര്‍ഥി ജോയ് ബിഡെന്‍, ടി.വി സ്റ്റാര്‍, കിം കാര്‍ദാഷിയാന്‍, ബില്യണയര്‍ ഇലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.
വ്യക്തികളുടെ അക്കൗണ്ടുകള്‍ക്കൊപ്പം ആപ്പിള്‍, യൂബര്‍ തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്.
1000 ഡോളര്‍ ബിറ്റ്‌കോയിന്‍ അയച്ചാല്‍ നിങ്ങള്‍ക്ക് 2000 ഡോളര്‍ ബിറ്റ്‌കോയിന്‍ തിരിച്ചയക്കും എന്ന ട്വീറ്റാണ് ഇവരുടെയെല്ലാം അക്കൗണ്ടുകളില്‍ പ്രത്യേക്ഷപ്പെട്ടത്. അജ്ഞാതമായ ബിറ്റ്‌കോയിന്‍ അക്കൗണ്ട് വിവരങ്ങളാണ് ചുവടെ നല്‍കിയിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
സുരക്ഷാ വീഴ്ചയുണ്ടായെന്നും 16.6 കോടി ഉപയോക്താക്കള്‍ക്ക് ട്വീറ്റ് ചെയ്യാനോ പാസ്‌വേഡ് മാറ്റാനോ തല്‍ക്കാലം സാധിക്കില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഹാക്കര്‍മാര്‍ ചെയത ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്നും ട്വിറ്റര്‍ അറിയിച്ചു.
സംഘടിത ആക്രമണമാണ് ഉണ്ടായതെന്നും സുരക്ഷാവീഴ്ച പരിഹരിച്ച ശേഷം ഉടമകള്‍ക്ക് തന്നെ അക്കൗണ്ടുകള്‍ ലഭ്യമാക്കുമെന്നും ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെ പറഞ്ഞു.
അതേസമയം, 8.3 കോടി ഫോളോവര്‍മാരുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ല.
തങ്ങളുട തൊഴിലാളികള്‍ വഴി ആഭ്യന്തര സംവിധാനത്തില്‍ കയറിക്കൂടിയാണ് ഹാക്ക് ചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. എന്തൊക്കെ വിവരങ്ങളാണ് ശേഖരിച്ചതെന്നും മറ്റും അറിയാനുള്ള ശ്രമം നടക്കുകയാണെന്നും ട്വിറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."