ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ഥികളുടെ പര്യടനം
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തി. ഉണ്ണിത്താന്റെ രണ്ടാം ഘട്ട പ്രചാരണം പനത്തടി പഞ്ചായത്തിലെ പാണത്തൂരില്‍ നിന്നാണ് തുടങ്ങിയത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ സ്വീകരിച്ച് ആനയിച്ചു.
വാദ്യമേളങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകി. തുടര്‍ന്ന് പനത്തടി പഞ്ചായത്തില്‍ റോഡ് ഷോ നടത്തി. ബളാംതോട്, ചാമുണ്ഡിക്കുന്ന്, പനത്തടി, കോളിച്ചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പുടംകല്ലില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം നല്‍കി. കൊട്ടോടി, എടത്തോട്, എടത്തോട്, കാലിച്ചാനടുക്കം വരെ റോഡ് ഷോ നടത്തി. പെരിയങ്ങാനം, കരിന്തളം, നെല്ലിയടുക്കം, കാലിച്ചാനടുക്കം, എണ്ണപ്പാറ, മുക്കുഴി എന്നിവടങ്ങളില്‍ സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്ന് അനുശോചനം രേഖപ്പെടുത്തി പര്യടന പരിപാടി മടിക്കൈ അമ്പലത്തറയില്‍ നിര്‍ത്തിവച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. ഇന്ന് രാവിലെ കൂട്ടപ്പുന്നയില്‍ തുടങ്ങുന്ന സതീഷ് ചന്ദ്രന്റെ പര്യടനം ഉദുമ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കും. വൈകുന്നേരം ഏഴോടെ പൊവ്വലില്‍ സമാപിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി രവീശ തന്ത്രിയുടെ മൂന്നാംഘട്ട പര്യടനം കല്യാശ്ശേരി മണ്ഡലത്തില്‍നിന്ന് ഇന്നലെ തുടങ്ങി.
രാവിലെ പറവൂരില്‍ നിന്നാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ബി.ജെ.പി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രിയോടെ പഴയങ്ങാടിയില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."