താലൂക്ക് ആശുപത്രിക്ക് 12 ലക്ഷം രൂപ
ആലത്തൂര്‍: താലൂക്ക് ആശുപത്രിയില്‍ എക്സറേ മെഷീന് ലഭ്യമാക്കാന്‍ 12 ലക്ഷം രൂപ കൂടി അനുവദിച്ചതായി പി.കെ ബിജു എം.പി അറിയിച്ചു. നേരത്തെ അനുവദിച്ച 12 ലക്ഷം രൂപയുടെ പുറമെയാണ് ഇത്.
എക്സറേ മെഷീനും കംപ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാനാണ് ഈ തുക അനുവദിച്ചത്. നേരത്തെ അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിച്ച എക്സറേ മെഷീന് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനം മെയ് മൂന്നിന് 10ന് നടത്തും. ജില്ലാ കലക്ടറുടെ ചേംബറില്‍ വിളിച്ച യോഗത്തില്‍ എം.പി അറിയിച്ചതാണ് ഈ വിവരം.
ട്രാമാ കെയറിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ക്ക് ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. പുതിയ കംപ്യൂട്ടറൈസ്ഡ് എക്സറേ സംവിധാനത്തില്‍ ്ഞ്ചു മിനുട്ട് കൊണ്ട് ഒരു രോഗിയുടെ എക്സറേ എടുക്കാനാവും.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ദിനേന ആയിരത്തി ഇരുന്നൂറോളം രോഗികള്‍ ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയില്‍ പുതിയ എക്സറേ മെഷീന്റെ സേവനം പ്രയോജനകരമാകും.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിടം പണി പൂര്‍ത്തിയായിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, സി.കെ ചാമുണ്ണി, പി.ജി ഗംഗാധരന്, ഡോ. കെ.പി റീത്ത, ഡോ. ആര്. അജയകുമാര്‍, കെ ചന്ദ്രന്, എസ് മനോജ്, എന്‍ ബാലചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."