HOME
DETAILS

ജില്ലയില്‍ സമാധാന അന്തരീക്ഷമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

  
backup
April 10 2019 | 03:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80

കാസര്‍കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്ന് ഇതുവരെ ലഭിച്ച റിപോര്‍ട്ടുകള്‍ തൃപ്തികരമാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും യോഗത്തില്‍ നിരീക്ഷകര്‍ വിലയിരുത്തി. സ്വതന്ത്രവും നിതീപൂര്‍വവും സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണം. നിലവില്‍ ജില്ലയിലുള്ളത് സമാധാന അന്തരീക്ഷമാണ്. അത് നിലനിര്‍ത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തു പരാതികളുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും അതാത് നിരീക്ഷകരെ അറിയിക്കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിരീക്ഷകര്‍ പറഞ്ഞു. പൊതുവായ പരാതികള്‍ പൊതുനിരീക്ഷികനെ അറിയിക്കാം. എല്ലാ ദിവസവും വൈകുന്നേരം നാലിനും 5.30നും ഇടയില്‍ സി.പി.സി.ആര്‍.ഐ കാംപസിലെ ചന്ദ്രഗിരി റസ്റ്റ് ഹൗസിലെത്തി പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരിട്ടും പരാതികള്‍ അറിയിക്കാം. ഫോണ്‍: 6238805690, 9188619593.
സുരക്ഷാ സംബന്ധമായ പരാതികള്‍ക്ക് പൊലിസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠിയെയും അറിയിക്കാം. ഫോണ്‍: 8330896690. അടുത്തുള്ള പൊലിസ് സ്റ്റേഷനിലും 1950 എന്ന നമ്പറിലും വിളിച്ചു പറയാം. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ചെലവ് നിരീക്ഷന്‍ പ്രമോദ് കുമാറിനെ അറിയിക്കാം. ഫോണ്‍: 80782 44690, 6238818193. സ്ഥാനാര്‍ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവുചെലവുകള്‍ എഴുതി സൂക്ഷിക്കണം. ചെലവ് നിരീക്ഷക സമിതി മുന്‍പാകെ ഇത് ഹാജരാക്കുകയും വേണം.
കലക്ടറുടെ ചേംബറില്‍ ജില്ലയിലെ പൊതുനിരീക്ഷകന്‍ എസ്. ഗണേഷ്, പൊലിസ് നിരീക്ഷന്‍ ഓംപ്രകാശ് ത്രിപാഠി, ചെലവ് നിരീക്ഷകന്‍ പ്രമോദ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. എസ്.പി ജെയിംസ് ജോസഫ്, സബ് കലക്ടര്‍ അരുണ്‍. കെ. വിജയന്‍, എ.എസ്.പി ഡി. ശില്‍പ, ഉപവരണാധികാരികള്‍, സ്ഥാനാര്‍ഥികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago