കുണ്ടായി എ.എല്‍.പിയില്‍ പാര്‍ലമെന്റ് മോഡല്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്
നരിക്കുനി: പാര്‍ലമെന്റ് ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം കുണ്ടണ്ടായി എ.എല്‍.പി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമായി. പ്രധാനമന്ത്രി, കലാകായിക മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, കൃഷി മന്ത്രി തുടങ്ങി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍മാര്‍, നിയമപാലകര്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകളും പാലിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, പത്രിക പിന്‍വലിക്കല്‍, ചിഹ്നം അനുവദിക്കാന്‍, പരസ്യപ്രചരണം എന്നിങ്ങനെയുള്ള നടപടിക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.
വിദ്യാര്‍ഥികള്‍ ചിഹ്നങ്ങളും സ്ഥാനങ്ങളും പതിച്ച പോസ്റ്ററുകള്‍ സ്‌കൂള്‍ കോമ്പൗണ്ടണ്ടില്‍ പ്രദര്‍ശിപ്പിച്ചത് കൗതുകമായി. 19 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടണ്ടായിരുന്നു. 96 പേര്‍ പോളിങ് രേഖപ്പെടുത്തി. വിദ്യാര്‍ഥികള്‍ രണ്ടണ്ടു ദിവസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."