HOME
DETAILS
MAL
സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു
backup
July 16 2020 | 09:07 AM
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു. മൂത്ത സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ് സ്നേഹാശിഷ്.
കഴിഞ്ഞ ദിവസമാണ് സഹോദരന് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍, ടെസ്റ്റ് വീണ്ടും നടത്തി അത് സ്ഥിരീകരിക്കുകയായിരുന്നു.
സഹോദരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സൗരവ് ഗാംഗുലിയും കുടുംബവും ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ പനിയായിരുന്നു സ്നേഹാശിഷിന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."