HOME
DETAILS

മഴ കനത്തു; കെടുതി വ്യാപകം

  
backup
July 11 2018 | 21:07 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%82

 

മുക്കം: മൂന്നുദിവസമായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴയും, ചാലിയാര്‍ പുഴയും, ചെറുപുഴയും കരകവിഞ്ഞൊഴുകുകയാണ്. മേഖലയില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുണ്ട്. അതിനാല്‍ പുഴയോരവാസികള്‍ക്കും ജനങ്ങള്‍ക്കും അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി.
നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കളിസ്ഥലങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നിരവധി വിളനാശവും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം ബെന്റ് പൈപ്പ് പാലം, വല്ലത്തായിപ്പാറ ബെന്റ് പൈപ്പ് പാലം എന്നിവ വെള്ളത്തിനടിയിലായി. ചേന്നമംഗല്ലൂര്‍, പുല്‍പറമ്പ്, പാഴൂര്‍, ചോണാട് റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുക്കം പാലം-ചോണാട് റോഡ് വീണ്ടും ഇടിഞ്ഞു. പുഴയില്‍ ജലനിരപ്പ് ഉയരുന്നത് പുഴയോരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പലരും വീടൊഴിഞ്ഞു പോകേണ്ടി വരുമോ എന്ന ആശങ്കയോടെയാണ് ഇപ്പോള്‍ കഴിയുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി വന്ന പ്രളയത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊടുവള്ളി: കനത്ത മഴയെ തുടര്‍ന്ന് ഗ്രാമ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. പൂനൂര്‍ പുഴയും ചെറുപുഴയും നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് പുഴയോരത്തെ പറമ്പുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇത് പുഴയോരത്ത് കൃഷിനാശത്തിന് കാരണമായി. കരുവന്‍പൊയില്‍ പൂവാറമ്മല്‍ ബാലന്റെ വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകിവീണു.തെങ്ങ്, ഇരുള് തുടങ്ങിയ മരങ്ങള്‍ വീടിന്റെ മുകളിലേക്ക് പതിച്ചതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊടുവള്ളി നഗരസഭ 32ാം ഡിവിഷനില്‍പെട്ട കണ്ടാലമ്മല്‍ സതീശന്റെ വീട്ടിലെ കിണര്‍ കനത്ത മഴക്കിടെ ആള്‍മറയടക്കം താഴ്ന്നു. പമ്പുസെറ്റും കിണറില്‍ വീണു. കനത്ത മഴയെ തുടര്‍ന്ന് കിഴക്കോത്ത് ആവുപ്പാട് വയലില്‍ വാഴ, കപ്പ കൃഷി നശിച്ചു. നെല്ലാം കണ്ടിയില്‍ പൂനൂര്‍ പുഴയില്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഏത് സമയത്തും ദേശീയപാതയിലേക്ക് കയറാവുന്ന നിലയിലാണ്. മടവൂര്‍ പഞ്ചായത്തിലും വിവിധയിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ടണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago