കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം
കാസര്‍കോട്: ജനാധിപത്യ കേരളത്തിന്റെ ഉജ്വല പോരാളിയായിരുന്നു കേരളാ കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം മാണിയെന്ന് യു.ഡി.എഫ് നേതാക്കള്‍ അനുസ്മരിച്ചു. മാണിയുടെ വിയോഗം സംസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിയമസഭയിലും മന്ത്രിസഭയിലും ഏറെക്കാലം സഹപ്രവര്‍ത്തകരായിരുന്നു. അന്നു തൊട്ടു തുടങ്ങിയ സ്നേഹവും സൗഹൃദവും ആത്മ ബന്ധവും മറക്കാനാകാത്തതാണെന്നും സി.ടി അഹമ്മദലി അനുസ്മരിച്ചു.
കേരള രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത ജനായകനെയാണ് കെ.എം മാണിയുടെ വിയോഗത്തിലൂടെ യു.ഡി.എഫിന് നഷ്ടമായിരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് എം.സി ഖമറുദ്ദീന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എതിരാളികളുടെ എതിര്‍പ്പിനെ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ ചാണക്യ ബുദ്ധി വിസ്മരിക്കാനാവില്ലെന്നും ഖമറുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."