സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളുടെ അവലോകനം ;ചാര്‍ജ് ഓഫിസര്‍ 27ന് ജില്ലയില്‍
പാലക്കാട്: ജില്ലയിലെ വികസന-ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ് ഏപ്രില്‍ 27ന് ജില്ലയിലെത്തും. കലക്ടറേറ്റ് സമ്മേളനഹാളില്‍ രാവിലെ ഒന്‍പതിന് തുടങ്ങുന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചാര്‍ജ് ഓഫിസര്‍ ചര്‍ച്ച നടത്തും.
സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികള്‍ ജില്ലകളില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഓരോ ജില്ലകളിലും സെക്രട്ടറി റാങ്കിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഇതുപ്രകാരം ജില്ലയുടെ ചുമതലയുള്ള ചാര്‍ജ് ഓഫിസര്‍ എല്ലാ മാസവം അതത് ജില്ലയിലെത്തി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടും. സര്‍ക്കാറിന്റെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇവ നടപ്പാക്കുന്നതിന് തടസങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ചാര്‍ജ് ഓഫിസര്‍മാരുടെ ചുമതല.
കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ഹരിതകേരളം ഉള്‍പ്പെടെയുള്ള വിവിധ മിഷനുകള്‍, പട്ടികവര്‍ഗ ഉപ പദ്ധതി (എസ്.ടി.പി), സ്‌പെഷല്‍ കൊംപൊണന്റ് പ്ലാന്‍, ഭൂമിയേറ്റെടുക്കല്‍, പരാതി പരിഹാര സംവിധാനങ്ങള്‍, ഇ-ഗവേണന്‍സ്, ദേശീയ ഭക്ഷ്യഭദ്രതാ നിയമം, പ്രകൃതി ദുരന്തനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കും.
ന്ന ചാര്‍ജ് ഓഫിസര്‍ ഒരു ദിവസം പൂര്‍ണമായും അട്ടപ്പാടിയില്‍ ചെലവഴിക്കും. ചാര്‍ജ് ഓഫിസറുടെ 27 ലെ ആദ്യ യോഗത്തിന് മുന്‍പ് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വിളിച്ച് ചേര്‍ത്തു.
26ന് ഉച്ചയ്ക്ക് മുന്‍പ് ഓരോ വകുപ്പുകളും ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ചും ഇവ നടപ്പാക്കുന്നതില്‍ തടസങ്ങളുണ്ടെങ്കില്‍ അവയും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ എ.ഡി.എം എസ് വിജയന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."