ഒ.ടി.പി നമ്പര്‍ നല്കിയ സ്ത്രീയുടെ പണം നഷ്ടപ്പെട്ടതായി പരാതി
കോഴിക്കോട്: സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഇടപാട് നടത്തുന്നതിനിടെ ഫോണ്‍കോളിലൂടെ ഒ.ടി.പി നമ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീയുടെ 5,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മാറാട് സ്വദേശിനിയാണു പന്നിയങ്കര പൊലിസില്‍ പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്. സ്വകാര്യ ഫിനാന്‍സ് കമ്പനിയായ ബജാജ് ഫിനാന്‍സ് മുഖാന്തരം ഇവര്‍ ഏതാനും സാധനങ്ങള്‍ കഴിഞ്ഞദിവസം വാങ്ങിയിരുന്നു.
തുടര്‍ന്ന് ഇവരുടെ ഫോണിലേക്കു കോള്‍ വരികയായിരുന്നു. ഫോണ്‍ വീട്ടില്‍ മറന്നുവച്ചതിനാല് വീട്ടുകാരാണ് അറ്റന്റ് ചെയ്തത്. തുടര്‍ന്ന് ആവശ്യപ്പെട്ട പ്രകാരം ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. ഇവര്‍ വൈകിട്ട് വീട്ടിലെത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് 5,000 രൂപ നഷ്ടമായതായി അറിയുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും ബാങ്കിലെ സാങ്കേതിക പിഴവുമൂലം സംഭവിച്ചതാവാനാണു സാധ്യതയെന്നും പൊലിസ് അധികൃതര്‍ പറഞ്ഞു. ബാങ്ക് അധികൃതരുമായ സംസാരിച്ചതിനു ശേഷം കൂടുതല്‍ നടപടി സ്വീകരിക്കാനാണു പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."