ലോക ജനസംഖ്യാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം
കോഴിക്കോട്: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു.
ചടങ്ങ് കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ മെഡിക്കല്‍ ഓഫിസും (ആരോഗ്യം) ദേശീയ ആരോഗ്യദൗത്യം കോഴിക്കോടും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. ഈ വര്‍ഷം ലോകജനസംഖ്യാദിന സന്ദേശമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞടുത്ത 'കുടുംബാസൂത്രണം ഒരു മനുഷ്യാവകാശമാണ്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ഷീല ഉണ്ണി സംസാരിച്ചു.
തുടര്‍ന്ന് വിവിധ കുടുംബാസൂത്രണ മാര്‍ഗങ്ങളെക്കുറിച്ചുള്ള ആരോഗ്യ പ്രദര്‍ശനവും രാജീവ് മേമുണ്ട അവതരിപ്പിച്ച മാജിക് ഷോയും നടന്നു.
താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് മുഖ്യാതിഥിയായി. അഡിഷണല്‍ ഡി.എം.ഒ ഡോ. എസ്.എന്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
നാഷനല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍ ദിനാചരണ സന്ദേശം നല്കി. പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെംബര്‍ കെ.കെ മഞ്ജിത വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ്, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. കേശവനുണ്ണി, ജില്ലാ ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫിസര്‍ എം. ഗീത, താലൂക്ക് ആശുപത്രി നഴ്സിങ് സൂപ്രണ്ട് വി. സത്യഭാമ, ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റ് ദിവ്യ ചേലാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."