മലേറിയാ നിര്‍മാര്‍ജന പരിപാടികള്‍ ഊര്‍ജിതമാക്കും ലക്ഷ്യം 2020 ഓടെ പൂര്‍ണ നിര്‍മാര്‍ജനം
പാലക്കാട്: ലോക മലേറിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. രചനാ ചിദംബരം മുഖ്യാതിഥിയായിരുന്നു.
മലേറിയ നിര്‍മാര്‍ജനം നല്ലതിന് എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ലോക മലേരിയ ദിനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്റെ സുസ്ഥിര വികസന ലക്ഷ്യം 2020 ഓടെ മലേരിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ്.
ലോക മലേറിയ ദിനാചരണത്തിന്റെ ഭാഗമായി പുതുശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു മലേറിയ നിര്‍ണയ രക്തപരിശേധനാ ക്യാംപ് നടത്തി. ദിനാചരണത്തിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ശില്‍പശാലകളും മലേറിയ രോഗനിര്‍ണയ ക്യാംപുകളും ബോധവത്കരണ ക്ലാസുകളും വിവിധ വകുപ്പുകളുടെ സംയോജിത യോഗങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, ജില്ലാ മലേരിയ ഓഫിസര്‍ എം സുമയ്യ, പുതുശ്ശേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചാമി, വാര്‍ഡ് മെമ്പര്‍ കുമാരി, പുതുശ്ശേരി പ്രാഥമികാരോഗ്യ മെഡിക്കല്‍ ഓഫിസര്‍ ഡോ. ചന്ദ്രിക, ടെക്‌നിക്കല്‍ അസിസ്റ്റന്റ് രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."