മാറാക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍: അഞ്ചു കോടിയുടെ വികസന പദ്ധതികള്‍
പുത്തനത്താണി: മാറാക്കര ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടന്നു. പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്‍ അധ്യക്ഷനായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി മുഖ്യതിഥിയായിരുന്നു. ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന കക്കൂസ് നിര്‍മാണത്തിന്റെ ആദ്യഗഡു വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്പില്‍ ഓവര്‍ പദ്ധതി ഉള്‍പ്പെട 249 പദ്ധതികള്‍ പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖലക്ക് 42,72,800 രൂപയും, മാലിന്യ നിര്‍മാര്‍ജനത്തിനായി 21,36,400 രൂപയും റോഡ് വികസനത്തിനായി ഒരു കോടിയും അറ്റകുറ്റങ്ങല്‍ക്ക് വിട്ടു കിട്ടിയ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമായി 68,50,702 രൂപയും ആരോഗ്യ മേഖലയില്‍ എല്ലാവര്‍ക്കും ആരോഗ്യം പദ്ധതികള്‍ക്കായി 4,00,000 രൂപയും നീക്കിവച്ചു.
പഞ്ചായത്ത് വക ആകെ അഞ്ച് കോടിയുടെ വികസന പദ്ധതികളാണ് നടക്കുന്നത്. വൈസ് പ്രസിഡന്റ് വി.പി സമീറ, സ്ഥിരസമിതി അധ്യക്ഷന്മാരായ സി.എച്ച് ജലീല്‍, അഡ്വ. പി ജാബിര്‍, വഹീതാബാനു, വാര്‍ഡ് മെമ്പര്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, മുന്‍ പ്രസിഡന്റുമാരായ ഒറ്റകത്ത് ജമീല, എം ഹംസ മാസ്റ്റര്‍, എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി നാരായണന്‍, കെ.പി സുരേന്ദ്രന്‍, കെ രഞ്ജിത്, നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ്, പി രമേഷ്‌കുമാര്‍, പ്ലാന്‍ കോഡിനേറ്റര്‍ ശിവകുമാര്‍,സെക്രട്ടറി അനിത ജെ സ്റ്റീഫന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."