കൊവിഡ് പ്രതിരോധ മരുന്ന് നിര്‍മിക്കാനുള്ള കഴിവ് ഇന്ത്യന്‍ ഫാര്‍മസി രംഗത്തിനുണ്ട്: ബില്‍ ഗേറ്റ്സ്
ന്യൂയോര്‍ക്ക്: കൊവിഡിനെതിരേ പ്രതിരോധ വാക്സിന് കണ്ടുപിടിക്കാന്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും ഗവേഷണത്തിലാണ്. എന്നാല്‍, പ്രതിരോധ വാക്സിന് വിഷയ്ത്തില് മറ്റു രാജ്യങ്ങളേക്കാളും കഴിവുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇന്ത്യന്‍ ഫാര്‍മസി രംഗത്തിന് പ്രതിരോധ വാക്സിന് കണ്ടുപിടിക്കാനുള്ള കഴിവുണ്ട്. അത് ഒരു രാജ്യത്തിനു വേണ്ടി മാത്രമായിരിക്കില്ല. ഈ ലോകത്തിനു മൊത്തം വേണ്ടിയായിരിക്കണമെന്നും ഗേറ്റ്സ് പറഞ്ഞു. ഒരു ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍ ഇന്ത്യ കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. വലിയൊരു വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എന്നാല്‍, ഈ വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ ഫാര്‍മസി രംഗത്തിന് ഇന്ന് സാധ്യമാണ്. മികച്ച കഴിവുള്ളവരും വിതരണശൃംഖലയും നിരവധി മികച്ച മരുന്ന് വാക്സിന് കമ്പനികളും ഇന്ത്യയിലുണ്ട്. അതിനാല്‍ ഈ കഴിവുകള്‍ അവര്‍ കൊവിഡ് വാക്സിനിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."