വേനല്‍ച്ചൂടില്‍ തൃത്താല മേഖല വെന്തുരുകുന്നു
കൂറ്റനാട്: കനത്ത വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് തൃത്താല മേഖല. മാര്‍ച്ചില്‍ തന്നെ താപനില 40 ഡിഗ്രി കടന്നിരുന്നു. ഇപ്പോഴും അത് തുടരുകയാണ്.
പകല്‍സമയത്തും പുറത്തിറങ്ങാനാവാത്ത സ്ഥിതി. കഴിഞ്ഞമാസം പരുതൂരില്‍ വീടിനുമുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന് സൂര്യതാപമേറ്റിരുന്നു.തൃത്താല ബ്ലോക്ക് പരിധിയില്‍ പാലുല്‍പാദനത്തിലും വന്‍കുറവുണ്ടാവുന്നതായി തൃത്താല ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ സതീഷ് കുമാര്‍ പറയുന്നു.കഴിഞ്ഞ ജൂലായിലെ ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോള്‍ 1500 ലിറ്ററിന്റെ കുറവാണ് ഫെബ്രുവരിയിലും മാര്‍ച്ചിലുമുണ്ടായത്. ചൂട് കൂടിയ കാരണം കന്നുകാലികളെ പുറത്ത് മേയാന്‍ കര്‍ഷകര്‍ വിടുന്നില്ല .ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ലിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി.
ഇത് കുടിവെള്ളപദ്ധതികളേയുംബാധിക്കുന്നുണ്ട്.കുടിവെള്ളം ലഭിക്കാത്തതിനാല്‍ കഴിഞ്ഞമാസം തൃത്താലയില്‍ജനങ്ങളുടെപ്രതിഷേധവുമുണ്ടായിവേനല്‍ക്കാലരോഗങ്ങളും മേഖലയില്‍ പടരുന്നുണ്ട്. ബ്ലോക്ക് പരിധിയില്‍ മഞ്ഞപ്പിത്തം, ചിക്കന്‍ ബോക്‌സ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മാര്‍ച്ചില്‍ മൂന്നുപേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.ചാലിശ്ശേരി മേഖലയില്‍നിന്നാണ് ഈ കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്.റിപ്പോര്‍ട്ടുകളിന്മേലുള്ള നടപടികളുടെ ഭാഗമായി മഞ്ഞപ്പിത്തം കണ്ടെത്തിയ മേഖലകളില്‍ സൂപ്പര്‍ക്ലോറിനേഷനും കടകളില്‍നിന്നുള്‍പ്പെടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തു. അങ്കണവാടികളിലൂടെ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."