ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചു
പൊന്നാനി: ഈശ്വരമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വി.വി ആഷിഖിന് മര്‍ദനമേറ്റു. സി.പി.എം പ്രവര്‍ത്തകന്റെ കടയും തല്ലിതകര്‍ത്തു. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപണം.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ നടന്ന അടിപിടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാര്‍ച്ചാണ് അക്രമണത്തില്‍ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഈശ്വരമംഗലത്ത് നടത്തിയ പ്രകടനത്തിന് ശേഷം ആഷിഖിനെ യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
തുടര്‍ന്ന് സി.പി.എം പ്രാദേശിക നേതാവിന്റെ ചായക്കട തല്ലി തകര്‍ക്കുകയും, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.
രാത്രി പതിനൊന്നരയോടെ അക്രമംനടത്തിയവരെ പൊലിസ് പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊന്നാനി എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, പെരുമ്പടപ്പ് എസ്.ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് രംഗത്തെത്തി 24 മണിക്കൂറിനുള്ളില്‍ അക്രമിച്ചവരെ പിടികൂടാമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു. സി .പി.എം ജില്ലാ കമ്മിറ്റിയംഗം ടി.എം സിദ്ദിഖ്, ഡി. ദീപേഷ് ബാബു, എണ്ണഴിയില്‍ മണി എന്നിവര്‍ നേതൃത്വം നല്‍കി. മര്‍ദനത്തില്‍ പരുക്കേറ്റ ആഷിഖിനെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."