ഗുണ്ടകളുടെ മര്‍ദനത്തില്‍ പരുക്കേറ്റ അന്യ സംസ്ഥാന തൊഴിലാളികളായ ഗോപാലും ജഗദീഷും
നിലമ്പൂര്‍: ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് കമ്പിളി പുതപ്പ് വില്പന നടത്തിവരുന്ന അന്യസംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ മധ്യപ്രദേശ് സ്വദേശികളായ ഗോപാല്‍(18), ജഗദീഷ്(28), ഇന്ദര്സിംങ്(26), വിക്രം (18) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂരിലെ കഞ്ചാവ്, ലഹരി മാഫിയ, ഗുണ്ടാപിരിവുകാരായ നാലുപേരാണ് ക്രൂരമായി മര്‍ദിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇവര്‍ ഗോപാലും, ജഗദീഷും താമസിക്കുന്ന ലോഡ്ജിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. കൊടുക്കാന്‍ വിസമ്മതിച്ചതോടെ സംഘം അക്രമം നടത്തി. തൊഴിലാളികള്‍ ഒന്നിച്ച് പ്രതികരിച്ചതോടെ സംഘം സ്ഥലം വിട്ടു. ശനിയാഴ്ച രാവിലെ പുതപ്പ് വില്‍ക്കാനായി പുറപ്പെടുന്നതിനിടെ പഴയ സ്റ്റാന്ഡനടുത്ത് വെച്ചാണ് അക്രമികള്‍ മാരകായുധങ്ങളുമായി വന്ന് ഇവരെ മര്‍ദിച്ചത്. ഗോപാലിനേയും കൂട്ടുകാരേയും വടിയും കമ്പിയുമായി വന്ന് മര്‍ദിക്കുകയായിരുന്നുവത്രെ. ഗോപാലിന്റെ പുറത്ത് അഞ്ചു തുന്നിക്കെട്ടുകളുണ്ട്. ജഗദീഷിന്റെ പുറത്തും അടിയുടെ പാടുകളുണ്ട്. വിക്രമിന്റെ പല്ലുകള്‍ പോയി. കൂടാതെ മുറിവുകളുമുണ്ട്. ഇവരുടെയെല്ലാം തലക്കും കൈക്കും പരുക്കുകളുമുണ്ട്.
ഗുണ്ടാസംഘം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലെത്തി രാത്രി പണം ആവശ്യപ്പെടുക പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡി.എഫ്.ഒ ഓഫിസിനു പിറകുവശത്തെ ലോഡ്ജില്‍ താമസിക്കുന്ന ഇന്ദര്‍ സിംഗ്, വിക്രം എന്നിവരെ ചോദിച്ച പണം നല്കാന് വിസമ്മതിച്ചതിന് സംഘം ക്രൂരമായി മര്ദിച്ചിക്കുകയായിരുന്നു. വിവരമറിയിച്ചിട്ടും പൊലിസ് എത്താന്‍ വൈകിയതായും ആക്ഷേപമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."