കുറ്റവാളിയെന്ന് മുദ്രകുത്തിയ യുവാവിന്റെ കുടുംബം ജപ്തി ഭീഷണിയില്‍
മാറഞ്ചേരി: ചെയ്യാത്ത കുറ്റത്തിന് ഏഴു വര്‍ഷം നരകയാതന അനുഭവിച്ചു കഴിഞ്ഞ മാസം അകാലത്തില്‍ മരണമടഞ്ഞ മാറഞ്ചേരി താമലശ്ശേരി സ്വദേശി ചേന്ദംകുളത്ത് സുരേഷ് എന്ന ചെറുപ്പക്കാരന്റെ വൃദ്ധരായ മാതാപിതാക്കളും പറക്കമുറ്റാത്ത കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കുടിയിറക്കു ഭീഷണിയില്‍.
2001 ഫെബ്രുവരിയില്‍ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാറാടി കോള്‍ പ്രദേശത്ത് കാണപ്പെട്ട മൃതദേഹം മാറഞ്ചേരി സ്വദേശി സുറൂറിന്റേതാണെന്ന നിഗമനത്തില്‍ പൊലിസ് എത്തുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സുരേഷ് അടക്കമുള്ള നാല് പേരെ പ്രതിചേര്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് ഏഴ് വര്‍ഷം നീണ്ടണ്ടുനിന്ന കേസിന്റെ നടത്തിപ്പിന് തുക കണ്ടെണ്ടത്താന്‍ സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തേണ്ടണ്ടി വന്നു സുരേഷിന്. എന്നാല്‍ ഏഴു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ടത് സുറൂര്‍ അല്ല എന്ന നിഗമനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ചെറുപ്പക്കാരെ കോടതി കേസില്‍ നിന്നും വിടുതല്‍ നല്‍കുകയായിരുന്നു.ലോക്കല്‍ പൊലിസിന്റെ കയ്യില്‍ നിന്നും കേസ് ഏറ്റെടുത്ത െ്രെകം ബ്രാഞ്ച് 2010 ലാണ് ആദ്യം രണ്ടണ്ടുപേരെ പ്രതിചേര്‍ത്തത് പിന്നീട് സുരേഷ് അടക്കമുള്ള രണ്ടണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. ആദ്യം പ്രതിചേര്‍ക്കപ്പെട്ട ചെറുപ്പക്കാരുമായുള്ള അടുപ്പമായിരുന്നു ഇവരെ കൂടി പ്രതിചേര്‍ക്കാന്‍ പൊലിസ് പറഞ്ഞ കാരണങ്ങള്‍.
ഷാര്‍ജയില്‍ ഒരു അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന സുരേഷ് നാട്ടില്‍ വന്ന സമയത്തായിരുന്നു ഇയാളെ പ്രതിചേര്‍ത്തത് . അതോടുകൂടി വിദേശത്തേയ്ക്ക് തിരിച്ചു പോകുന്നതിനോ അതുവരെ ജോലിചെയ്തതിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ സാധിച്ചില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോടതി വിടുതല്‍ നല്‍കുന്നത് വരെ കേസിനായി സുരേഷിന് ചെലവിടേണ്ടണ്ടി വന്നത് ലക്ഷങ്ങളാണ്.
സ്വന്തം പിതാവിന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമി പണയപ്പെടുത്തിയാണ് അവസാന നാളുകളില്‍ കേസ് നടത്തിയിരുന്നത്. മാറിമാറി വരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഇടയ്ക്കിടയ്ക്ക് ഹാജരാകേണ്ടണ്ടി വരുന്നതിനാല്‍ സ്ഥിരമായ ഒരുജോലി സാധ്യമല്ലാതായതോടെ ബാങ്കിലെ തിരിച്ചടവും മുടങ്ങി. കേസില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നിലവിലെ കടങ്ങള്‍ തീര്‍ക്കാന്‍ പുതിയ പാസ്‌പോര്‍ട്ട് എടുത്ത് വീണ്ടണ്ടും വിദേശത്തേക്ക് പോകാന്‍ ഇരിക്കെയാണ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തില്‍ സുരേഷിനെ വിധി വീണ്ടണ്ടും വേട്ടയാടിയത്.
ചികിത്സയ്ക്ക് പണം കണ്ടെണ്ടത്താനാവാതെ കുടുംബം ബുദ്ധിമുട്ടുന്നതിനിടെയാണ് സുരേഷ് മരണത്തിന് കീഴടങ്ങുന്നത്.
കേസിന്റെ നടത്തിപ്പിനായി എടുത്ത ലോണിന്റെ അടവ് തെറ്റിയതിനെ തുടര്‍ന്നുണ്ടണ്ടായ ബാങ്ക് ജപ്തിയടക്കമുള്ള നടപടികളെ നേരിടുന്നതിനൊപ്പം കൊടുത്തു തീര്‍ക്കാനുള്ള കടങ്ങള്‍ എങ്ങിനെ അവസാനിപ്പിക്കും എന്ന ആശങ്കയിലാണ് രോഗികളായ മാതാപിതാക്കളും എട്ടും അഞ്ചും വയസായ മക്കളും ഭാര്യയുമടങ്ങുന്ന ഈ കുടുംബം. കുടിയിറക്കു ഭീഷണിയില്‍ നിന്നും രക്ഷപെടാന്‍ സുമനസുകളുടെ സഹായം തേടുകയാണ് നിരാലംബരായ ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."