സുപ്രഭാതം ഡയറക്ടര്‍ സൈനുല്‍ ആബിദിന്റെ ഭാര്യാമാതാവ് നിര്യാതയായി
പാനൂര്‍: സുപ്രഭാതം ഡയരക്ടറും ഖത്തര്‍ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറുമായ സൈനുല്‍ ആബിദിന്റെ ഭാര്യാമാതാവ് മൊകേരിയിലെ നൊച്ചോളി കുഞ്ഞി മറിയം (76) നിര്യാതയായി. മൊകേരിയിലെ പൗരപ്രമുഖന്‍ നൊച്ചോളി പോക്കുവിന്റെ ഭാര്യയാണ്.
പാനൂരിലെ പ്രമുഖ കുടുംബാംഗമായ പരേതരായ പൂവ്വത്താന്‍കണ്ടി കുഞ്ഞി പര്യയിയുടെയും പുല്ലാഞ്ഞോട്ട് ആയിശുവിന്റെയും മകളാണ്.
മക്കള്‍ :മുസ്തഫ, മുഹമ്മദ് ബഷീര്‍, റിയാസ് നെച്ചോളി (മുസലിം ലീഗ് മുന്‍ ജില്ലാ കമ്മിറ്റി), ജമീല, സീനത്ത് , പരേതനായ ഇസ്മായീല്‍
മരുമക്കള്‍: പരേതനായ പി.കെ.മൊയ്തു, ആരിഫ (കൂരാറ) ഹഫ്സത്ത് (കതിരൂര്‍)
സഹോദരങ്ങള്‍: നബീസു, ആസിയ, പരേതരായ പുല്ലാഞ്ഞോട്ട് അബ്ദുള്ള ,പുല്ലാഞ്ഞോട്ട് മമ്മൂട്ടി,പുല്ലാഞ്ഞോട്ട് യൂസഫ്,ബീയാത്തു,കദീശ.
മുന്‍ മന്ത്രി കെ.പി.മോഹനന്, പൊട്ടങ്കണ്ടി അബ്ദുല്ല എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."