HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
backup
April 25 2017 | 22:04 PM
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തിനെ സി.പി.എം അഴിമതി നടത്താനുള്ള പരിശീലന കേന്ദ്രമാക്കിയതായി ആര്യാടന് ഷൗക്കത്ത് പറഞ്ഞു. അഴിമതിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പഞ്ചായത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തില്‍ നടപ്പിലാക്കിയ സൈക്കിള്‍ വിതരണം മുതല്‍ കോഴി വിതരണത്തില്‍ വരെ കനത്ത ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഹാഡ ക്രമക്കേടുകളിലടക്കം സി.പി.എമ്മിന് വ്യക്തമായ പങ്കുണ്ടെന്നും നിയോജക മണ്ഡലം പ്രസിഡന്റ് സി.ഷബീര്‍ കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ടി. സഫാ റംസി അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എന്‍.എ മുബാറക്,കെ.കെ വിജയരാജന്‍,പി.വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."