HOME
DETAILS
MAL
ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
backup
July 12 2018 | 09:07 AM
പയ്യന്നൂര്‍: ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തില്‍ മരംപ്ലെയ്നര് ചെയ്യുന്നതിനിടെ മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പയ്യന്നൂര്‍ മഹാദേവ ഗ്രാമം പടോളി റോഡില്‍ താമസിക്കുന്ന പി.വിരാഗേഷ് (39) ആണ് മരിച്ചത്.
കണ്ടോത്ത് സ്കൂളിനു സമീപത്തെ ഫര്‍ണിച്ചര്‍ കടയില്‍ മരം പ്ലെയ്നര് ചെയ്യുന്നതിനിടെ മെഷീനില്‍ നിന്നും ഇന്നു രാവിലെ 11:30 ഓടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാഗേഷ് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുകയും കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. അവിവാഹിതനാണ്. രാജപ്പന്, ജാനകി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: രാജി, രാജീവന് (ശില്പി) പയ്യന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."