HOME
DETAILS
MAL
തൊഴില്‍ തടസപ്പെടുത്തിയതായി പരാതി
backup
April 25 2017 | 22:04 PM
നിലമ്പൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ പ്രവൃത്തി തടസ്സപ്പെടുത്തിയതായി പരാതി. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ നിലമ്പൂര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.
18-ാം ഡിവിഷനിലെ തൊഴിലാളികള്‍ വീട്ടിച്ചാല്‍-കുതിരപ്പുഴ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് വീതി കൂട്ടുന്ന പ്രവൃത്തി നടത്തിവരികയായയിരുന്നു. ഇതിനിടെ മുപ്പതോളം വരുന്ന ആളുകള്‍ വന്ന് 21-ാം ഡിവിഷനിലെ ഒരു തൊഴിലാളിക്ക് ഇവിടെ ജോലി നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ ഡിവിഷനില്‍ ആവശ്യത്തിന് ജോലിയുള്ളതിനാല്‍ അവിടെ തന്നെ ജോലി ചെയ്യണമെന്നും 18-ാം ഡിവിഷനിലെ തൊഴിലാളികള്‍ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ തൊഴിലാളികളുടെ പ്രവൃത്തി തടസപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച നിലമ്പൂര്‍ നഗരസഭാ സെക്രട്ടറി ആകാശ് അടുത്ത ദിവസം തൊഴില്‍ തുടരാന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."