കാലങ്ങള്‍ക്ക് ശേഷം വനത്തിനുള്ളില്‍ വീണ്ടും നെല്ല് വിളയും
കരുളായി: ഉച്ചക്കുളം ആദിവാസി കോളനിയില്‍ നെല്‍ കൃഷി ആരംഭിക്കുന്നതിനായി നിലമൊരുക്കല്‍ തുടങ്ങി. 1980കളില്‍ വനത്തിനുള്ളിലെ ഭൂമിയിലുള്ള കൃഷി നിലച്ചതായിരുന്നു. ഈ കൃഷി രീതിക്കാണ് ആദിവാസികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചുകൊ വീണ്ടുംതുടക്കമാവുന്നത്.
കോളനിയിലെ 30 ഏക്കറോളം സ്ഥലത്താണ് നെല്‍കൃഷി ആരംഭിക്കുന്നത്. ഇതിനായി നാലരലക്ഷം രൂപ മുടക്കി കോളനിക്കു ചുറ്റും സോളാര്‍ ഫെന്‍സിങ്ങ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. ജലസേചനത്തിന് കോളനിയിലെ കുളം നന്നാക്കുകയും ചെയ്തിട്ടു.
ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, വനംവകുപ്പ്, ഐ.ടി.ഡി.പി എന്നിവ സംയോജിച്ചാണ് പദ്ധതി നടത്തുന്നത്. ആവശ്യമായ ഫണ്ട് ഐ.ടി.ഡി.പിയാണ് നല്‍കുന്നത്. 21 ലക്ഷത്തോളം രൂപയാണ് കൃഷിക്ക് മാത്രമായി നീക്കിവച്ചിട്ടുള്ളത്. ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലമൊരുക്കുന്നത്. വരമ്പു നിര്‍മിക്കലുള്‍പ്പെടെയുള്ള മറ്റു പണികള്‍ കോളനി വാസികള്‍ ചെയ്യും. കൃഷിക്ക് വേ@ി ആദിവാദിസികള്‍ ചെയ്യുന്ന ജോലിക്ക് വേതനവും നല്‍കും. ഊരുകൂട്ടത്തില്‍ കോളനിവാസികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ കൃഷി ചെയ്യാനുള്ള അവസരമൊരുക്കുന്നത്.
ജൈവ കൃഷിയാണ് ഉദ്ദേശിക്കുന്നത്. നിലമൊരുക്കലിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.ടി രാധാമണി നിര്‍വഹിച്ചു. എ.ടി റെജി അധ്യക്ഷത വഹിച്ചു. എന്‍.കെ.കുഞ്ഞുണ്ണി, എ.ഡി.എ. ഗീത, കൃഷി ഓഫീസര്‍മാരായ രജനി, അനു, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കെ.കൃഷ്ണന്‍, വി.എസ്.എസ്. സെക്രട്ടറി പി.വിമല്‍, ടി.ഇ.ഒ.അനീഷ്, മൂപ്പന്‍ വീരന്‍, എന്‍.പി മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."