HOME
DETAILS
MAL
കണ്ണൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
backup
July 17 2020 | 01:07 AM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ നാലു കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് 725 ഗ്രാം സ്വര്‍ണം പിടിച്ചത്. ചെങ്ങള സ്വദേശി സിദ്ദീഖ്, ചട്ടഞ്ചാലിലെ അബ്ദുല്‍ഖാദര്‍, പെരിയയിലെ മുഹമ്മദ് റിയാസ്, ആറങ്ങാടിയിലെ ഇര്‍ഷാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
പേസ്റ്റ് രൂപത്തിലും ചെയിന്‍ രൂപത്തിലുമുള്ള സ്വര്‍ണം വസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാംതവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിക്കുന്നത്.
കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."