HOME
DETAILS
MAL
നെല്ല് കയറ്റിവന്ന ലോറി റോഡരികിലെ കുഴിയില്‍ താഴ്ന്നു
backup
April 10 2019 | 04:04 AM
അന്തിക്കാട്: കാഞ്ഞാണി പെരുമ്പുഴ പാലത്തിനു സമീപം നെല്ലു കയറ്റിവന്ന ലോറി റോഡരികില്‍ താഴ്ന്നു. എറവ് കൊടയാട്ടി കോള്‍പടവില്‍ നിന്നും നെല്ല് കയറ്റിവന്ന ലോറിയാണ് റോഡരികിലെ കുഴിയില്‍ താഴ്ന്നത്.
വലിയ പൈപ്പുകളുടെ കേടുപാടുകള്‍ തീര്‍ത്ത ശേഷം ജല അതോറിറ്റി അധികൃതര്‍ മണ്ണിട്ടു മൂടിയ കുഴിയിലാണ് ലോറി താഴ്ന്നത്. വലിയ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴിയില്‍ നിന്ന് ലോറി കയറ്റാനുള്ള ശ്രമം വിജയിച്ചില്ല. ലോറിയിലെ നെല്ലിന് ചാക്കുകള്‍ ഇറക്കിയ ശേഷമാണ് കുഴിയില്‍ നിന്നും കയറ്റാനായത്.
ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ഇവിടെ താഴുന്നത് പതിവാണ്. പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി കുഴിയെടുക്കുന്ന ജല അതോറിറ്റി അധികൃതര്‍ ശരിയായ രീതിയില്‍ മൂടാത്തതിനാലാണ് വാഹനങ്ങള്‍ താഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."