സഊദിയില്‍ കെട്ടിടങ്ങളുടെ വാടക വീണ്ടും കുറഞ്ഞു
ജിദ്ദ: സഊദിയില്‍ കെട്ടിടങ്ങളുടെ വാടകയില്‍ വീണ്ടും കുറവ് വരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞിരിക്കുന്നത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു.
സ്വദേശിവത്കരണവും ആശ്രിത ലെവിയും മൂലം വിദേശികള്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണമായിരിക്കുന്നത്.മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ഥലവും കെട്ടിട പഴക്കവും അനുസരിച്ച് അയ്യായിരം മുതല്‍ പതിനായിരം വരെയാണ് വാടക കുറഞ്ഞിരിക്കുന്നത്.
നിലവില്‍ രണ്ട് കുട്ടികളുള്ള ഇടത്തരം ശമ്പളമുള്ളവര്ക്ക് കുടുംബത്തെ നിലനിര്‍ത്താന്‍ ലെവിയില്‍ ചെലവാകുന്നത് 7200 റിയാല്‍! ഈ തുക വാടക ഇനത്തില്‍ അഡ്ജസ്റ്റ് ചെയ്യാനാകും ചിലര്‍ക്ക്. എങ്കിലും അടുത്ത വര്‍ഷം ലെവി ഇനിയും കൂടും. ഇതോടെ വന്‍ ഇടിവാകും വാടകയിലുണ്ടാവുകയെന്നാണ് സാമ്പത്തിക മാധ്യമങ്ങളുടെ കണക്ക്. പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ചേംബറുകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെ നൂറു കണക്കിന് വീടുകളാണ് സഊദിയില്‍ നിര്‍മ്മാണത്തിലുള്ളത്. നിര്‍ധനര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ സബ്‌സിഡിയിലാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ആനുകൂല്യം ഭൂരിഭാഗം പേരും ഉപയോഗപ്പെടുത്തി. ഇതോടെ വാടകക്ക് താമസിച്ചിരുന്ന സ്വദേശി കുടുംബങ്ങള്‍ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് മാറുകയായിരുന്നു. ഇതും കെട്ടിട വാടക കുറയാനുള്ള കാരണമാണ്.
അതേ സമയം വിദേശികളുടെ ജോലി ഇനിയും നഷ്ടപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദേശികള്‍ എല്ലാവരും വൈകാതെ തന്നെ രാജ്യം വിടുമെന്നാണ് നിഗമനം. സ്വദേശിവത്കരണ പദ്ധതികളും സാമ്പത്തിക നയങ്ങളും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും.
സഊദിവത്കരണ പദ്ധതികള്‍ 2020 ആകുന്നതോടെ വിജയം കാണുമെന്ന് അമേരിക്കയിലെ ബഌംബെര്‍ഗ് ന്യൂസ് ഏജന്‍സി അഭിപ്രായപ്പെട്ടു. നിരവധി പദ്ധതികള്‍ സ്വദേശികള്‍ക്കായി നടപ്പാക്കാനും തീരുമാനം ഉണ്ട്. കഴിഞ്ഞ വര്‍ഷം സഊദിയില്‍ നിന്നും ലക്ഷകണക്കിന് വിദേശ തൊഴിലാളികളാണ് സഊദിയില്‍ നിന്നും മടങ്ങിയത് എന്നും അത് സമ്പദ് ഘടനയ്ക്ക് ഗുണകരമാകുമെന്ന് അധികൃതര്‍ വിലയിരുത്തുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."