ആശ്രിതര്‍ക്ക് ആശ്വാസമായി മൈത്രി പ്രവാസി ചാരിറ്റി
എടവണ്ണപ്പാറ: വെട്ടുപാറ മൈത്രി പ്രവാസി ചാരിറ്റി ഒരുവര്‍ഷത്തിനിടയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടാം വീടിന്റെ താക്കോല്‍ ദാനം നടത്തി. ഇരട്ടമുഴിയിലെ ഒരു കുടുംബത്തിനാണ് ഇത്തവണ വീട് നിര്‍മിച്ചു നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അധിക ജോലിയും ചെയ്തു തീര്‍ത്തതും ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ്. സ്വദേശത്തും വിദേശത്തുമുള്ളവരും മറ്റു ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറുകളും നല്കി. കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈത്രി ക്ലബിന്റെ നേതൃത്വത്തില്‍ പ്രവാസികളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ചതാണ് മൈത്രി പ്രവാസി ചാരിറ്റി. വാട്ട്സ്ആപ്പിലൂടെ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ റേഷന്‍, വിദ്യാഭ്യാസ സഹായങ്ങള്‍, രോഗികള്‍ക്ക് ആവശ്യമായ പരിചരണം തുടങ്ങിയവ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരട്ടമുഴിയില് നടന്ന ചടങ്ങില്‍ നെല്ലാര് മഹല്ല് പ്രസിഡന്റ് കെ.ഇ മുഹമ്മദാജി വീടിന്റെ താക്കോല്‍ദാനം നടത്തി. ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് അലി മാസ്റ്റര്‍ അധ്യക്ഷനായി. അബ്ദുള്ളകുട്ടി മാസ്റ്റര്‍, ഹനീഫ കുന്നുമ്മല്‍, അബ്ദുല്‍ റഊഫ്, നുജീര്, ഗഫൂര്‍ കല്ലട, ഗഫൂര്‍ പറക്കൊളില്‍ സംസാരിച്ചു. വിവിധ പരീക്ഷകില് ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."