HOME
DETAILS
MAL
കപ്പിത്താനും വേണ്ട ഈ കപ്പലിന് !
backup
July 17 2020 | 01:07 AM
സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല
കൊച്ചി: ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല ഒരുങ്ങുന്നു. ഇതിനായി നോര്‍വീജിയന്‍ കമ്പനിയുടെ കരാര്‍ കൊച്ചിന് ഷിപ്യാര്ഡ് സ്വന്തമാക്കി. നോര്‍വേ കമ്പനിയായ അസ്കോ മരിടൈം എ.എസിനുവേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. കൊച്ചിന് ഷിപ് യാര്‍ഡും നോര്‍വേയിലെ റീട്ടെയ്ല്‍ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എ.എസ്.എയുടെ ഉപകമ്പനിയായ അസ്കോ മാരി ടൈമും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണരഹിത ചരക്കുനീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതി പ്രകാരമാണ് ഇലക്ട്രിക് ഫെറിയുടെ നിര്‍മാണം. ഈ പദ്ധതിക്ക് നോര്‍വേ സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.
67 മീറ്റര്‍ നീളമുള്ള ഈ ചെറു കപ്പലുകള്‍ 1846 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും പ്രവര്‍ത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസ്റ്റേര്‍ലി എ.എസ് ആയിരിക്കും ഈ ഫെറി കൈകാര്യം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."